ക​രി​ന്പ ഹ​യ​ർ സെ​ക്ക​ന്‌ഡറി സ്കൂ​ളി​ൽ വ​യ​ലാ​റി​ന്‍റെ ഭാ​ര്യ​യും മ​ക​ളും
Wednesday, January 16, 2019 10:53 PM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ത​നി​മ സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​ത് വ​യ​ലാ​റി​ന്‍റെ ഭാ​ര്യ ഭാ​ര​തി ത​ന്പു​രാ​ട്ടി​യും മ​ക​ൾ ഇ​ന്ദു​ലേ​ഖ​യും. അ​ക്ഷ​ര​ങ്ങ​ളു​ടെ ശ​ക്തി അ​മൂ​ല്യ​മാ​ണ്. ക​വി​ത​ക​ളും നാ​ട​ക ഗാ​ന​ങ്ങ​ളും എ​ഴു​തി​യാ​ണ് അ​ച്ഛ​ൻ ത​ന്‍റെ ര​ച​നാ ജീ​വി​തം ആ​രം​ഭി​ച്ച​ത്. അ​ച്ഛ​ൻ എ​ഴു​തി​യ എ​ല്ലാ ഗാ​ന​ങ്ങ​ളും ഞ​ങ്ങ​ൾ​ക്കും പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. പ​ദ​വി​ക​ൾ അ​ച്ഛ​ൻ ഏ​റെ ക​ഷ്ട​പ്പെ​ട്ടു നേ​ടി​യ​താ​ണ്- മ​ക​ൾ ഇ​ന്ദു​ലേ​ഖ പ​റ​ഞ്ഞു. ത​നി​മ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. ത​ല​മു​റ​ക​ൾ ഭേ​ദ​മി​ല്ലാ​തെ ഇ​ന്നും അ​ന​ശ്വ​ര​മാ​യി നി​ൽ​ക്കു​ന്ന വ​യ​ലാ​ർ ക​വി​ത​യും ഗാ​ന​ങ്ങ​ളും ഭാ​സ്ക്ക​ര​ൻ മാ​ഷ്,നി​ർ​മ​ല ടീ​ച്ച​ർ,ല​ക്ഷ്മി എ​ന്നി​വ​ർ സ​ദ​സ്സി​ൽ ആ​ല​പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​കു​ഞ്ഞു​ണ്ണി, എ​ച്ച് എം ​ശി​വ​ദാ​സ​ൻ യു, ​പി ടി ​എ പ്ര​സി​ഡ​ന്‍റ് ര​വി,വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ, വ​ർ​ണാ​ദാ​സ്,റി​ൻ​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു