ച​വ​റ​യി​ൽ ഡി​വൈ​എ​ഫ്ഐ-​ എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, January 16, 2019 10:58 PM IST
ച​വ​റ: ഡി​വൈ​എ​ഫ്ഐ-​എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ച​വ​റ​യി​ൽ നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു.
ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കൊ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ർ​ഷാ​ദ്, നി​ഷാ​ദ്, ഷം​നാ​ദ്, താ​ജു​ദീ​ൻ എ​ന്നി​വ​ർ​ക്കും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​മീ​ർ, അ​ന​സ്, അ​ൻ​സ​ർ എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പ​രി​ക്കേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ച​വ​റ കൊ​ട്ടു​ക്കാ​ട്ടി​ൽ എ​സ്ഡി​പി​ഐ​യു​ടെ പോ​സ്റ്റ​റി​ൽ എ​തി​ർ​ഭാ​ഗം ക​രി​ഓ​യി​ൽ ഒ​ഴി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ​രു​കൂ​ട്ട​രും വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

തൊ​ഴി​ല്‍​മേ​ള ഇന്ന്

കൊല്ലം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കൗ​ശ​ല്‍ കേ​ന്ദ്ര​യും മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന തൊ​ഴി​ല്‍​മേ​ള ഇ​ന്ന് പ​ഞ്ചാ​യ​ത്ത് ഹ​ാളി​ല്‍ ന​ട​ക്കും. പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 18നും 35​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ള്‍​ക്കു പ​ങ്കെ​ടു​ക്കാം.