സം​വ​ര​ണ നി​ഷേ​ധ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യും:​കെ​എ​ൽ​സി​എ
Wednesday, January 16, 2019 10:58 PM IST
കൊ​ല്ലം: സം​വ​ര​ണ നി​ഷേ​ധ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലും തു​ട​ർ​സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​വാ​നും കെ​എ​ൽ​സി​എ യോ​ഗം തീ​രു​മാ​നി​ച്ചു.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം നീ​ക്കി​യ​തി​ലും ല​ത്തീ​ൽ ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം രൂ​പ​താ ജ​ന​റ​ൽ കൗ​ൺ​സി​ൽ ഉ​ൽ​ക്ക​ണ്ഠ അ​റി​യി​ച്ചു.
വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ല​ത്തീ​ൻ സ​മു​ദാ​യ​മാ​ണെ​ന്നും മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ അ​തി​ന​നു​സൃ​ത​മാ​യ സം​ര​ക്ഷ​ണം ഈ ​ജ​ന​വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​ന്നി​ല്ലെ​ന്നും രൂ​പ​താ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ കൂ​ടി​യ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം വി​ല​യി​രു​ത്തി. കോ​വി​ൽ​ത്തോ​ട്ടം, ആ​ല​പ്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ മൈ​നിം​ഗി​ന്‍റെ പേ​രി​ൽ ജ​ന​ത്തി​ന്‍റെ സ്വൈ​ര്യ​ജീ​വി​തം ത​ന്നെ ന​ഷ്ട​മാ​യ​താ​യി ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ അ​നി​ൽ ജോ​ൺ ഫ്രാ​ൻ​സി​സ്-​പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ലി​ൻ രാ​ജ​ഗി​രി, ജാ​ക്സ​ൺ നീ​ണ്ട​ക​ര, വി​ൻ​സി ബൈ​ജു, പ്ര​സാ​ദ് ആ​ന്‍റ​ണി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ലെ​സ്റ്റ​ർ കാ​ർ​ഡോ​സ് -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​യി ഫ്രാ​ൻ​സി​സ്, എ​ഡ്വേ​ർ​ഡ്, എ​ഡി​സ​ൺ, ല​റ്റീ​ഷ്യാ-​സെ​ക്ര​ട്ട​റി​മാ​ർ, പ്ര​ഫ. തോ​മ​സ് ആ​ന്‍റ​ണി-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.