ചി​ത്ര​ര​ച​നാ ശി​ബി​രം ഇ​ന്ന്
Wednesday, January 16, 2019 10:58 PM IST
കൊ​ല്ലം: വേ​വ്സി​ന്‍റെ​യും സ​ഹാ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​നാ ശി​ബി​രം ഇ​ന്ന് കൊ​ല്ല​ത്ത് ന​ട​ക്കും. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ചി​ത്ര​കാ​ര​ന്മാ​രും ചി​ത്ര​കാ​രി​ക​ളും പ​ങ്കെ​ടു​ക്കും.
ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ചി​ത്ര​ര​ച​നാ ക്യാ​ന്പ്. ചി​ത്ര​കാ​ര​നും ക്യാ​ന്പ് ഡ​യ​റ​ക്ട​റു​മാ​യ കെ.​വി.​ജ്യോ​തി​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​ർ​ട്ട് കാ​ൻ കെ​യ​ർ ചെ​യ​ർ​മാ​ൻ എ​ബി എ​ൻ.​ജോ​സ​ഫ്, ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി.​സ​ത്യ​ബാ​ബു, ഹോ​ളി​വു​ഡ് സി​നി​മാ​താ​രം ജോ​ൺ കെ​ന്ന​ഡി, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഹ​ണി ബ​ഞ്ച​മി​ൻ, സ​ഹാ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ത്രേ​സ്യ എ​ൻ.​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​ർ​ഥം ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നും ക​ലാ​പ്രോ​ത്സാ​ഹ​ത്തി​നും വേ​ണ്ടി​യാ​ണ് ചൈ​ത്ര​ര​ച​ന-2019 എ​ന്ന ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ക​ല​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ട്ട് കാ​ൻ കെ​യ​ർ എ​ന്ന സം​ഘ​ന​യ്ക്ക് കൈ​മാ​റും.