കൊ​ല്ലം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ പീ​ര​ങ്കി മൈ​താ​നി​യി​ൽ
Wednesday, January 16, 2019 10:58 PM IST
കൊ​ല്ലം: ഫാ.​ഡൊ​മി​നി​ക് വാ​ള​മ്നാ​ൽ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം കൊ​ല്ലം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ 21വ​രെ കൊ​ല്ലം ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30മു​ത​ൽ രാ​ത്രി 9.30വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ഇ​തി​നാ​യി അ​ര​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യു​ള്ള പ​ന്ത​ലാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ക​ൺ​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​ൺ​വ​ൻ​ഷ​ന് ശേ​ഷം എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കും ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും.
കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നി​ന്ന് 30,000-ൽ ​അ​ധി​കം പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. കൊ​ല്ലം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് മു​ന്നൂ​റി​ല​ധി​കം പേ​ർ ശു​ശ്രൂ​ഷ​ക​രാ​യി ഉ​ണ്ടാ​കും.
വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കൊ​ല്ലം ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ലും ടൂ​വീ​ല​റു​ക​ൾ​ക്ക് സ്റ്റേ​ഡി​യം പ​രി​സ​ര​ത്തും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണം രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​അ​നി​ൽ‌​ജോ​സ്, രൂ​പ​താ കോ​ർ​ഡി​നേ​റ്റ​ർ വി​മ​ൽ ആ​ൽ​ബ​ർ​ട്ട്, സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് തു​ണ്ടു​വി​ള, ട്ര​ഷ​റ​ർ പി.​കെ.​സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.