ദേ​ശീ​യ സൈ​ബ​ർ സെ​ക്യൂ​രി​റ്റി മ​ത്സ​രം അ​മൃ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ചു
Wednesday, January 16, 2019 11:28 PM IST
അ​മൃ​ത​പു​രി: അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​ന്പ​സി​ലെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ക്യാ​പ്ച​ർ ദ് ​ഫ്ളാ​ഗ് എ​ന്ന സൈ​ബ​ർ സു​ര​ക്ഷാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ത്യ​യി​ൽ ആ​യി​ര​ത്തി​ൽപ​രം കോ​ളേ​ജു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടായി​ര​ത്തി അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത മ​ത്സ​ര​ത്തി​ൽ നിന്നും ​ഫൈ​ന​ലി​ലെ​ത്തി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ രാ​ജീ​വ് ഗാ​ന്ധി നോ​ള​ജ് സ്റ്റ​ഡീ​സ് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം സ്ഥാ​ന​വും മും​ബൈ​യി​ലെ കെ ​ജെ സോ​മ​യ്യ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് ര​ണ്ട ാം സ്ഥാ​ന​വും റൂ​ർ​ക്കേ​ല​യി​ലെ എ​ൻ ഐ ​റ്റി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
തു​ട​ർ​ച്ച​യാ​യി ഒ​ൻ​പ​താം ത​വ​ണ​യാ​ണ് അ​മൃ​ത​യി​ൽ ഈ ​മ​ത്സ​രം ന​ടക്കുന്ന​ത്. സൈ​ബ​ർ കുറ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചുവ​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി ലോ​ക​ത്ത് അ​നേ​കം സൈ​ബ​ർ വി​ദ​ഗ്ധരുടെ ​സേ​വ​നം ആ​വ​ശ്യ​മു​ണ്ട ്. ഇ​തു വ​രെ​യാ​യി ല​ക്ഷ​ക്ക​ണ​ക്കിന് വി​ദ്യാ​ർ​ഥി​ക​ളെ ഈ ​മ​ത്സ​ര​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട ്. സൈ​ബ​ർ ലോ​ക​ത്തക്കുറി​ച്ച് കൂ​ടു​ത​ൽ അ​വ​ബോ​ധ​മു​ണ്ടാവാനും ​വി​ദ​ഗ്ധരുമാ​യി നേ​രി​ട്ട് സം​വ​ദി​ക്കാനും ഒ​ട്ടേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ണ്.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടുക്കുക വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ങ്കേ​തി​ക വി​ദ്യാ പ​രി​ച​യം ല​ഭി​ച്ചെ​ന്ന് ​ക്യാ​പ്ച​ർ ദ ​ഫ്ളാ​ഗ് മ​ത്സ​രം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച അ​മൃ​ത സൈ​ബ​ർ​ സെ​ക്യൂരി​റ്റി നെ​റ്റ് വ​ർ​ക്ക്സ് വി​ഭാ​ഗം പ്ര​ഫ​സ​റാ​യ വി​പി​ൻ പ​വി​ത്ര​ൻ പ​റ​ഞ്ഞു.
സ​മൂ​ഹ​ത്തി​ൽ സൈ​ബ​ർ കുറ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു വരുന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷാ​വി​ദ​ഗ്ധ ടെ ​അ​ഭാ​വം പ​രി​ഹ​രി​ക്കാനും ഈ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പു വരുത്തു​ന്ന​തിനും വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പിക്കുന്ന​തി​നാ​ണ് ഈ ​മ​ത്സ​രം ന​ട​ത്തി​യ​ത്.