അ​മ്പ​നാ​ർ മോ​ഡ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, January 16, 2019 11:28 PM IST
പ​ത്ത​നാ​പു​രം: പു​ന​ലൂ​ർ വ​നം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ​ത്ത​നാ​പു​രം റെ​യ്ഞ്ചി​ലെ അ​മ്പ​നാ​ർ മോ​ഡ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു വേ​ണ്ടി പു​തി​യ​താ​യി നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. മ​ന്ത്രി കെ.​രാ​ജു മാ​തൃ​കാ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എ​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച വ​ന സം​ര​ക്ഷ​ണ സ​മി​തി​ക​ളെ മ​ന്ത്രി ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പു​ന​ലൂ​ർ ഡി​എ​ഫ്ഒ ഡോ​ണി ജി.​വ​ർ​ഗീ​സ് റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, ദ​ക്ഷി​ണ​മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ.​വി​ജ​യാ​ന​ന്ദ​ൻ, പ​ത്ത​നാ​പു​രം റേ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എ​സ്. പ്ര​സ​ന്ന​കു​മാ​ർ, കോ​ട്ട​യം ഐ ​ആ​ൻ​ഡ് ഇ ​ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഐ.​സി​ദ്ദി​ഖ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.