റോ​ബോ​ട്ടി​ക് ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​രീ​ശി​ല​നം
Thursday, January 17, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു സ്മാ​ര്‍​ട്ട് റോ​ബോ​ട്ടി​ക്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 26ന് ​ദേ​വ​ഗിരി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി റോ​ബോ​ട്ടി​ക് മ​ത്സ​ര​വും പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 20ന് ​മ​ലാ​പ്പ​റ​മ്പ് വേ​ദ​വ്യാ​സ വി​ദ്യാ​ല​യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
രാ​വി​ലെ 9.30 മു​ത​ല്‍ 4.30 വ​രെ​യാ​ണ് പ​രി​ശീ​ല​നം. റോ​ബോ​ട്ടി​ക് നി​ര്‍​മ്മാ​ണ​ത്തി​ലും പ്രോ​ഗ്രാ​മിം​ഗി​ലും കു​ട്ടി​ക​ളു​ടെ നൈ​പു​ണ്യം ക​ണ്ടെ​ത്തു​തി​നും പ​രി​പോ​ഷി​പ്പി​ക്കു​തി​നു​മാ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
പ​രി​ശീ​ല​നം നേ​ടു​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത​നേ​ടാ​വു​താ​ണ്. മൂ​ന്നം​ക്ലാ​സ് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ൺ: 8590088884.