രാ​ജ​പു​രം ഹോ​ളി​ ഫാ​മി​ലി സ്കൂ​ൾ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​കമ​ന്ദി​രം ഉ​ദ്ഘാ​ട​നം
Thursday, January 17, 2019 1:43 AM IST
രാ​ജ​പു​രം: ഹോ​ളി​ ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​ബാ​ർ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എ​ൽ​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് സം​യു​ക്ത വാ​ർ​ഷി​കാ​ഘോ​ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ട്ട​യം അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​സ്റ്റാ​നി ഇ​ട​ത്തി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം.​സൈ​മ​ൺ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​വി.​ജ​യ​രാ​ജ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി വി.​കെ.​വി​ജ​യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഒ.​ജെ.​മ​ത്താ​യി, സ​ജി മ​ണ്ണൂ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി എ​സ്.​എം.​തോ​മ​സ്, സ്കൂ​ൾ ചെ​യ​ർ​മാ​ൻ പി.​ജോ​ബ്, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ബെ​സി​മോ​ൾ വി.​കു​ര്യാ​ക്കോ​സ്, ഒ.​സി.​ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി.​ജെ.​ഫി​ലോ​മി​ന സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലൂ​ക്കോ​സ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. ഈ​വ​ർ​ഷം വി​ര​മി​ക്കു​ന്ന പി.​ടി.​മേ​രി, കെ.​എ.​ചാ​ണ്ടി, സി.​ജെ.​ ഏ​ബ്ര​ഹാം, സി​സ്റ്റ​ർ ധ​ന്യ എ​സ്‌വി​എം, എം.​ടി.​ഫി​ലി​പ്പ്, ഗ്ലാ​ഡി മാ​ത്യു എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.