ജി​ല്ലാ ജി​എ​സ‌്ടി ഓ​ഫീ​സു​ക​ൾ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ക്ക​ണം
Thursday, January 17, 2019 1:43 AM IST
രാ​ജ​പു​രം: ജി​ല്ലാ ജി​എ​സ‌്ടി ഓ​ഫീ​സു​ക​ൾ ഏ​കീ​ക​രി​ച്ച‌് ഒ​രു കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന‌് അ​സോ​സി​യേ​ഷ​ൻ ഓ​ഫ‌് ടാ​ക‌്സ‌് പ്രാ​ക‌്ടീ​ഷ​ണേ​ഴ്സ‌് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​എ​സ‌്ടി ഡി​പ്പാ​ർ​ട്ട‌്മെന്‍റ് ഓ​ഫീ​സു​ക​ൾ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റു​മാ​ണ‌് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത‌്.
ജി​ല്ല​യ‌്ക്ക‌് സ്വ​ന്ത​മാ​യി ഒ​രു ട‌ാ​ക‌്സ‌് കോം​പ്ല​ക‌്സ‌് കെ​ട്ടി​ട സ​മു​ച്ച​യം എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ണ​ങ്കൂ​രി​ൽ സ്ഥ​ലം പ​തി​ച്ച‌് ന​ൽ​കു​വാ​ൻ ആ​വ​ശ്യ​മാ​യ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​ത‌് എ​ങ്ങു​മെ​ത്തി​യി​ല്ല. ഈ ​സ്ഥ​ലം പ​തി​ച്ച‌് ന​ൽ​കി സ്വ​ന്ത​മാ​യി കെ​ട്ടി​ടസ​മു​ച്ച​യം പ​ണി​ത് ടാ​ക‌്സ‌് കോ​ംപ്ല​ക‌്സ‌് എ​ന്ന ആ​ശ​യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത‌് നി​ന്ന‌ുണ്ടാ​ക​ണ​മെ​ന്ന‌് സ​മ്മേ​ള​നം ആ​വ​ശ്യപ്പെട്ടു.
റാ​ണി​പു​രം റി​സോ​ർ​ട്ടി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വ​ക‌്താ​വ‌് എ.​എം.​ര​മേ​ശ‌്കു​മാ​ർ ഉദ്ഘാടനം ചെ​യ‌്തു. ജി​ല്ലാ സെ​ക്ര​ട്ട​റി നാ​ഗ​രാ​ജ ഹെ​ഗ‌്ഡെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ടി.​ഡി.​സു​നി​ൽ​കു​മാ​ർ വ​ര​വ‌്-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. സു​രേ​ഷ‌് ല​തീ​ഷ‌്കു​മാ​ർ, ടോ​മി തോ​മ​സ‌് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​വി.​ബാ​ബു സ്വാ​ഗ​ത​വും ശ്യാ​മ പ്ര​സാ​ദ‌് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ പാ​ല​ക്കു​ന്ന‌് (പ്ര​സി​ഡ​ന്‍റ്), പി.​എ.​മ​റി​യാ​മ്മ (വൈ​സ‌് പ്ര​സി​ഡ​ന്‍റ്), നാ​ഗ​രാ​ജ ഹെ​ഗ‌്ഡെ (സെ​ക്ര​ട്ട​റി), സി.​വി.​മോ​ഹ​ൻ​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​എം.​ഹ​രീ​ഷ‌്കു​മാ​ർ (ട്ര​ഷ​റ​ർ).