പാ​ദു​വ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നുമു​ത​ൽ
Thursday, January 17, 2019 1:43 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​ബാ​റി​ന്‍റെ പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ടു​ക്ക​ള​ക്ക​ണ്ടം (നാ​ട്ട​ക്ക​ൽ) തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ നാ​ലാ​മ​ത് പാ​ദു​വ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നും തി​രു​നാ​ളാ​ഘോ​ഷ​വും ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ബ്ര​ദ​ർ സാ​ബു ആ​റു തൊ​ട്ടി​യി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​യിക്കു​ന്ന​ത് . ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല 4.30നു ​ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം, ആ​ലോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന,വ​ച​ന സ​ന്ദേ​ശം ,നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫ്രാ​ൻ​സി​സ്ക​ൻ സ​ഭാ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​ലെ​യോ പ​യ്യ​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കും .തു​ട​ർ​ന്ന് ബൈ​ബി​ൾ ക​ൺ​വെൻ​ഷ​ൻ .എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. 4. 30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന വ​ച​ന​സ​ന്ദേ​ശം ,നോ​വേ​ന, ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ക​ൺ​വെ​ൻ​ഷ​ൻ ദി​ന​ങ്ങ​ളി​ൽ വെ​ള്ള​രി​ക്കു​ണ്ട്, മാ​ലോം, കൊ​ന്ന​ക്കാ​ട്, ചി​റ്റാ​രി​ക്കാ​ൽ എ​ന്നീ ഭാ​ഗ​ത്തേ​ക്ക് വാ​ഹ​നസൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ലോ​ഷ്യ​സ് പോ​ള​യ്ക്ക​ൽ അ​റി​യി​ച്ചു .