കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് താ​ലൂ​ക്ക് സ​മ്മേ​ള​നം 19ന്
Thursday, January 17, 2019 1:45 AM IST
ചി​റ്റാ​രി​ക്കാ​ൽ: കേ​ര​ള കോ-ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​മ്മേ​ള​നം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചി​റ്റാ​രി​ക്കാ​ൽ വെ​ള്ളി​യേ​പ്പ​ള്ളി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​സ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പി.​കെ.​വി​ന​യ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തം. സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ച്ച ഇ.​രു​ദ്രാ​കു​മാ​രി, ജോ​ണി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.