ഇ​ട​യി​ലക്കാ​ട്ടി​ൽ കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം
Thursday, January 17, 2019 1:45 AM IST
വ​ലി​യ​പ​റ​മ്പ്: ഇ​ട​യി​ല​ക്കാ​ട് നാ​ഗ വ​ന​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തെ വ​യ​ലി​ൽ കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം. ത​രി​ശി​ട്ട പാ​ട​മാ​യ​തി​നാ​ൽ നെ​ൽ​ക്കൃ​ഷി​ക്ക് കൃ​ഷി നാ​ശ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും ഈ ​വ​യ​ലി​നോ​ട് ചേ​ർ​ന്ന് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.
ഇ​വി​ടെ വെ​ള്ള​രി കൃ​ഷി​ക്കാ​ണ് കാ​ര്യ​മാ​യ നാ​ശം വ​ന്ന​ത്. മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശ് വ​യ​ലി​ന്‍റെ പ​ല ഭാ​ഗ​ത്തും കി​ള​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഇ​ട​യി​ല​ക്കാ​ട്ടി​ലെ പി.​പി. ദാ​മോ​ദ​ര​ൻ,എ.​കെ. അം​ബു​ജാ​ക്ഷ​ൻ,പി.​പി.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രൊ​ക്കെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി കാ​ട്ടു​പ​ന്നി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്.