പാ​സ്‌​പോ​ര്‍​ട്ടി​നാ​യി വ്യാ​ജ​രേ​ഖ; കേ​സെ​ടു​ത്തു
Thursday, January 17, 2019 1:45 AM IST
കാ​സ​ർ​ഗോ​ഡ്: നി​ല​വി​ല്‍ പാ​സ്‌​പോ​ര്‍​ട്ടി​രി​ക്കെ വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി വീ​ണ്ടും പാ​സ്‌​പോ​ര്‍​ട്ടി​ന് ശ്ര​മി​ച്ച​തി​ന് മ​ധൂ​ര്‍ ഹി​ദാ​യ​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി​ക്കെ​തി​രേ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹി​ദാ​യ​ത്ത് ന​ഗ​ര്‍ ഫ​ത്താ​ഹ് ന​ഗ​ര്‍ സ​ദ​ഫ വി​ല്ല​യി​ലെ അ​ബ്ദു​ൾ മു​നീ​റി​നെ​തി​രെ​യാ​ണ് കേ​സ്. വി​ദ്യാ​ന​ഗ​ര്‍ സ്റ്റേ​ഷ​ന്‍ ഫീ​ല്‍​ഡ് വെ​രി​ഫി​ക്കേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​കെ. ലി​ജേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളു​ടെ യോ​ഗം 30ന്

​കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി അ​വ​യെ വി​ദ്യാ​ര്‍​ഥിക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റ​ത്ത​ക്ക​വി​ധം പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ യോ​ഗം 30നു ​രാ​വി​ലെ 11നു ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ചേ​രും.