കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Thursday, January 17, 2019 1:46 AM IST
കാ​സ​ർ​ഗോ​ഡ്: അ​ടു​ക്ക​ത്തു​വ​യ​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്ത്തു​ത്സ​വം കൃ​ഷി ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ പി. ​ഉ​ബൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍, കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും ത​ള​ങ്ക​ര ദ​ഖീ​റ​ത്ത് എ​ച്ച്എ​സ്എ​സ്, കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സ്, അ​ണ​ങ്കൂ​ര്‍ എ​ല്‍ പി ​സ്‌​കൂ​ള്‍ എ​ന്നി​വ​ിട​ങ്ങ​ളി​ലെ നൂ​റോ​ളം ഇ​ക്കോ ക്ല​ബ് അം​ഗ​ങ്ങ​ളും കൊ​യ്ത്തു​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. 25 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് കു​ട്ടി​പ്പു​ഞ്ച വി​ത്തു​പ​യോ​ഗി​ച്ച് ജൈ​വ​രീ​തി​യ​ലാ​ണ് നെ​ല്‍​ക്കൃ​ഷി ന​ട​ത്തി​യ​ത്.