റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്: മലയാളിക്ക് അ​ഭി​മാ​ന​മാ​യി ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​നി രാ​ഗി​രാ​മ​ച​ന്ദ്ര​ൻ
Thursday, January 17, 2019 11:24 PM IST
പു​ന​ലൂ​ർ: ഭാ​ര​ത​ത്തിന്‍റെ ഏ​ഴു​പ​താ​മ​ത് റി​പ്പ​ബ്ലി​ക്ദി​ന ആ​ഘോ​ഷ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ രാ​ജ്പ​ഥി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ വ്യോ​മ​സേ​ന​യു​ടെ പാ​സി​ംഗ് പ​രേ​ഡ് ന​യി​ക്കു​ന്ന നാ​ലം​ഗ​സം​ഘ​ത്തി​ലു​ള്ള ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​നി രാ​ഗി​രാ​മ​ച​ന്ദ്ര​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മേ​കു​ന്നു.
ക​ര​വാ​ളൂ​ർ മൂ​ല​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്രന്‍റെയും ക​ര​സേ​ന​യി​ൽ നഴ്സി​ംഗ് സൂ​പ്ര​ണ്ടാ​യി ല​ഫ്.​കേ​ണ​ലാ​യി വി​ര​മി​ച്ച വി​ജ​യ​കു​മാ​രി​യു​ടേ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് രാഗി.
2016 ഡി​സം​ബ​റി​ലാ​ണ് രാ​ഗി വ്യോ​മ​സേ​ന​യി​ൽ പൈ​ല​റ്റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബാ​ർ​ഡോ​ഗ്ര​യി​ൽ ഫ്ല​യി​ംഗ് ഓ​ഫി​സ​റാ​ണ്. എം​ഐ 17 ഹെ​ലി​കോ​പ്ട​ർ പൈ​ല​റ്റാ​യി രാ​ഗി​യെ ര​ണ്ടു​മാ​സം മു​മ്പേ പ​രേ​ഡ് പ​രി​ശീ​ല​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.
സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന 25 പേ​രി​ൽ നി​ന്നാ​ണ് നാ​ലു​പേ​രെ പ​രേ​ഡ് ന​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം ഒ​രാ​ഴ്ച​മു​മ്പാ​ണ് അ​റി​ഞ്ഞ​ത്. മാ​താ​വ് വ​ട​ക്കേ​ഇൻ​ഡ്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച​തി​നാ​ൽ മ​ക്ക​ളു​ടെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും അ​വി​ടാ​യി​രു​ന്നു.
എ​ന്നാ​ൽ രാ​ഗി​യു​ടെ എ​ൻ​ജി​നീ​യ​റി​ംഗ് ബി​രു​ദ​പ​ഠ​നം പാ​ല​ക്കാ​ടാ​യി​രു​ന്നു. സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ ഒ​ന്നാ​മ​താ​യി​രു​ന്ന രാ​ഗി കോ​ള​ജ് പ​ഠ​നം റാ​ങ്കോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. മു​മ്പ് മാ​ലി​ദീ​പ് പ്ര​സി​ഡ​ന്‍റ് ഇ​ൻ​ഡ്യ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഗാ​ർ​ഡ്ഓ​ഫ് ഓ​ണ​ർ ച​ട​ങ്ങി​ൽ വ്യോ​മ​സേ​ന സം​ഘ​ത്തി​ൽ രാ​ഗി​യു​ണ്ടാ​യി​രു​ന്നു.
ഇ​ത്ത​വ​ണ​ത്തെ പാ​സി​ങ് പ​രേ​ഡ് ന​യി​ക്കു​ന്ന സം​ഘാം​ഗ​മാ​യി മ​ക​ൾ ഉ​ണ്ടെ​ന്ന് വാ​ർ​ത്ത ചാ​ന​ലു​ക​ളി​ലൂ​ടെ ഇന്നലെ രാ​വി​ലെ മു​ത​ൽ അ​റി​ഞ്ഞെ​ങ്കി​ലും ഉ​ച്ച​യോ​ടെ രാ​ഗി ഡ​ൽ​ഹി​യി​ൽ നി​ന്നും വി​ളി​ച്ച​തോ​ടെ​യാ​ണ് മാ​താ​വി​ന് സ​ന്തോ​ഷ​മാ​യ​ത്.
31 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച വി​ജ​യ​കു​മാ​രി പൂ​ർ​വ​സൈ​നി​ക് പ​രി​ഷ​ത്ത് സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി​യാ​ണ്. രാ​ഗി​യു​ടെ മൂ​ത്ത സ​ഹോ​ദ​രി ക്യാ​പ്റ്റ​ൻ ര​ശ്മി ക​ര​സേ​ന​യി​ൽ ഡോ​ക്ട​റാ​യും ഭ​ർ​ത്താ​വ് ഷെ​റി​ൻ​രാ​ജ് ക​ര​സേ​ന​യി​ൽ എ​ൻ​ജി​നി​യ​റി​ംഗ് വി​ംഗി​ൽ ക്യാ​പ്റ്റ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.