കു​റ്റി​ക്കോ​ണം ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Thursday, January 17, 2019 11:25 PM IST
കു​റ്റി​ക്കോ​ണം: കു​റ്റി​ക്കോ​ണം ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ത​ളി​ക​സ്ഥാ​നം അ​ന്തോ​ണി മ​ത്താ​യി ക​ത്ത​നാ​ർ, കൈ​ക്കാ​ര​ൻ എം.​ജെ. ഏ​ബ്ര​ഹാം മു​ക്ക​ട​യ്ക്ക​ൽ, കെ.​വി. വ​ർ​ഗീ​സ് ക​രി​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ ക​ഴു​ന്നെ​ടു​പ്പ് നേ​ർ​ച്ച, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ത​ളി​ക​സ്ഥാ​നം അ​ന്തോ​ണി മ​ത്താ​യി ക​ത്ത​നാ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​തോ​മ​സ് പൈ​ക്കാ​ട്ടി​ന്‍റെ പ്ര​സം​ഗം. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് മാ​ക്ക​ന്നൂ​ർ കു​രി​ശ​ടി വ​ഴി പ​ള്ളി​യി​ൽ തി​രി​കെ എ​ത്തും. ച​ന്പു​മ​ല സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് തോ​ട്ട​ത്തി​ൽ ക​ട​യി​ൽ കു​രി​ശ​ട​യി​ൽ പ്ര​സം​ഗം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.