മ​നംനി​റ​ച്ച് ബ​ഡ്സ് ക​ലോ​ത്സ​വം
Thursday, January 17, 2019 11:54 PM IST
മ​ല​പ്പു​റം: പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്നു കാ​ണി​ക​ളു​ടെ മ​നം നി​റ​ച്ചു ബ​ഡ്സ് സ്കൂ​ൾ ജി​ല്ലാ ക​ലോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ ന​ട​ത്തി​യ ജി​ല്ലാ ക​ലോ​ത്സ​വ​മാ​ണ് വേ​റി​ട്ട അ​നു​ഭ​വ​മാ​യ​ത്. വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു മ​നോ​ഹ​ര​മാ​യ നൃ​ത്ത​ങ്ങ​ളും ഗാ​ന​ങ്ങ​ളും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ നി​റ​ഞ്ഞ ക​യ്യ​ടി​യോ​ടെ​യാ​ണ് സ​ദ​സ് ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ വ​ര​വേ​റ്റ​ത്.
ചി​ത്ര​ക​ല അ​ട​ക്ക​മു​ള്ള വി​വി​ധ ക​ലാ​രൂ​പ മ​ത്സ​ര​ങ്ങ​ള​മു​ണ്ടാ​യി​രു​ന്നു. മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​രം പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​നി​മാ​താ​രം അ​നു​മോ​ൾ, മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ സി.​പി ശി​ഹാ​ബു​ദീ​ൻ, എ​ഡി​എം​സി സാ​യ്കൃ​ഷ്ണ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ് ഹ​സ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
നാ​ലു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 28 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 344 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.