ശാ​സ്ത്ര​പ​ഥം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, January 17, 2019 11:54 PM IST
മ​ല​പ്പു​റം: ശാ​സ്ത്ര​പ​ഥം പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ നി​ർ​വ​ഹി​ക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്രാ​ഭി​രു​ചി​യും ഗ​ണി​താ​ഭി​രു​ചി​യും വ​ള​ർ​ത്തു​ന്ന​തി​നു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ശാ​സ്ത്ര​പ​ഥം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്ര പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ​രീ​ക്ഷ​ണ​ങ്ങ​ൾ, ഫീ​ൽ​ഡ് ട്രി​പ്പ്, ഉ​ന്ന​ത ശാ​സ്ത്ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും.
19, 20, 21 തി​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ റ​സി​ഡ​ൻ​ഷ​ൽ ക്യാ​ന്പി​ന്‍റെ ഒ​രു ബാ​ച്ച് തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും മ​റ്റൊ​രു ബാ​ച്ച് മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ ബാ​ച്ചി​ലും ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 60 പ്ല​സ് വ​ണ്‍ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. ച​ട​ങ്ങി​ൽ സ​മ​ഗ്ര​ശി​ക്ഷ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ.​എ.​പി കു​ട്ടി​കൃ​ഷ്ണ​ൻ, കൊ​ളീ​ജി​യ​റ്റ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​എ​സ് ജ​യ​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പി​എ​സ്എം​ഒ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ അ​സീ​സ്, ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​അ​നീ​ഷ്.(​എം​എ​ച്ച് തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്), ഡോ.​കെ.​എ​സ് അ​നൂ​പ്ദാ​സ്(​മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ്), സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.