പാ​ദു​വ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
Friday, January 18, 2019 1:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​ബാ​റി​ന്‍റെ പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ടു​ക്ക​ള​ക്ക​ണ്ടം ( നാ​ട്ട​ക്ക​ൽ) തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ നാ​ലാ​മ​ത് പാ​ദു​വ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ .​അ​ലോ​ഷ്യ​സ് പോ​ള​യ്ക്ക​ൽ, ഫാ.​വി​ല്യം​സ്, ട്ര​സ്റ്റി​മാ​രാ​യ ബെ​ന്നി തോ​മ​സ്, ബി​ജു മു​ഞ്ഞ​നാ​ട്ട്, ജോ​സ​ഫ് കു​ന്നി​പ്പ​റ​മ്പി​ൽ, ജോ​ർ​ജ് പ​ണ്ടാ​ര​മേ​ട്ടി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം ,നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫ്രാ​ൻ​സി​സ്ക​ൻ സ​ഭാ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​ലെ​യോ പ​യ്യ​പ്പ​ിള്ളി നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്ന് ബൈ​ബി​ൾ ക​ൺവെൻ​ഷ​ൻ ന​ട​ന്നു. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല 4.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പ​ന ദി​വ​സ​മാ​യ 21ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.