പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​വു​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ലീ​ഗ​ല്‍ എ​യി​ഡ് ക്ലി​നി​ക്കി​ന് തു​ട​ക്ക​മാ​യി
Friday, January 18, 2019 1:48 AM IST
കാ​സ​ർ​ഗോ​ഡ്:​ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോറി​റ്റി​യു​ടെ നി​യ​മ സേ​വ​ന കേ​ന്ദ്രം ലീ​ഗ​ല്‍ എ​യി​ഡ് ക്ലി​നി​ക്ക് ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ ജ​ഡ്ജി എ​സ്. മ​നോ​ഹ​ര്‍ കി​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ത് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​എ. ശ്രീ​നി​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ഡി​എം എ​ന്‍. ദേ​വി​ദാ​സ്, ജി​ല്ലാ ഗ​വ. പ്ലീ​ഡ​ര്‍ പി.​വി. ജ​യ​രാ​ജ​ന്‍, ജി​ല്ലാ ലോ ​ഓ​ഫീ​സ​ര്‍ കെ. ​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കാ​സ​ര്‍​ഗോ​ഡ് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ക​രു​ണാ​ക​ര​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് തോ​മ​സ് സ്വാ​ഗ​ത​വും ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ സി.​ജെ.​സ​ന്ധ്യാ​ദേ​വി ന​ന്ദി​യും പ​റ​ഞ്ഞു.
എ​ല്ലാ പ്ര​വൃത്തിദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ പ​ത്തു മു​ത​ല്‍ സൗ​ജ​ന്യ നി​യ​മ സ​ഹാ​യ കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​നം ക​ള​ക്ട​റേ​റ്റി​ല്‍ ല​ഭി​ക്കും. ബു​ധ​നാ​ഴ്ച​ക​ളി​ല്‍ അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​വു​മു​ണ്ടാ​കും. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നി​യ​മ സ​ഹാ​യം ഉ​റ​പ്പു വ​രു​ത്തും. പാ​രാ​ലീ​ഗ​ല്‍ വോള​ണ്ടി​യ​ര്‍​മാ​രാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നി​യ​മസ​ഹാ​യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.
ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം ബാ​ര്‍ അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍റെ സേ​വ​ന​വും ക​ള​ക്ട​റേ​റ്റി​ല്‍ ഉ​ണ്ടാ​കും. ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ന്തു നി​യ​മ​സ​ഹാ​യ​വും ലീ​ഗ​ല്‍ എ​യി​ഡ് ക്ലി​നി​ക്കി​ല്‍നി​ന്ന് ല​ഭി​ക്കും.
നി​ല​വി​ല്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ജി​ല്ല​യി​ലെ 16 പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​രാ ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ട്.