ജി​ല്ലാ​ത​ല ബ​ഡ്‌​സ് സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 20ന്
Friday, January 18, 2019 1:48 AM IST
കാ​സ​ർ​ഗോ​ഡ്:​ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥിക​ളു​ടെ ക​ലാ​സാ​ഹി​ത്യ വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ജി​ല്ലാ​ത​ല ബ​ഡ്‌​സ് സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 20ന് കാ​സ​ര്‍​ഗോ​ഡ് ജി​എ​ല്‍​പി​എ​സി​ല്‍ ന​ട​ക്കും. സ്റ്റേ​ജ്-​ഓ​ഫ്‌​സ്റ്റേ​ജ് ഉ​ള്‍​പ്പെ​ടെ 12 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി 130 ക​ലാ പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു മു​ഖ്യാ​തി​ഥി​യാ​കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന-സ​മ്മാ​ന ദാ​ന ച​ട​ങ്ങ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​ജി.​സി. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും.

കി​ണ​ർ ന​വീ​ക​ര​ണം

വോ​ര്‍​ക്കാ​ടി: പ​ഞ്ചാ​യ​ത്തി​ല്‍ 2018-19 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​ണ​ര്‍ ന​വീ​ക​ര​ണ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ നാ​ളെ രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഹാ​ജ​രാ​ക​ണം.