ജി​ല്ലാ ക​ള​ക്ട​റു​ടെ ജ​ന​സ​മ്പ​ര്‍​ക്ക​ പ​രി​പാ​ടി; അ​പേ​ക്ഷ​ക​ള്‍ നാ​ളെ വ​രെ ന​ല്‍​കാം
Friday, January 18, 2019 1:50 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രാ​തി​ പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ നാ​ളെ വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കാം.
www.edistrict.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ സ​ഹാ​യം, പ​ട്ട​യം, റേ​ഷ​ന്‍​കാ​ര്‍​ഡ് മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്, റീ​സ​ര്‍​വേ എ​ന്നി​വ സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലു​ള്ള​വ​ര്‍​ക്കും 19 വ​രെ അ​പേ​ക്ഷ​ന​ല്‍​കാം. ആ​ദ്യ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ അ​പേ​ക്ഷ​ക​ര്‍​ക്കാ​യി ഫെ​ബ്രു​വ​രി നാ​ലി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തും. എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.