മ​ദ്യ​ല​ഹ​രി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ സ്വ​ന്തം വീ​ട് തീ​വ​ച്ച് ന​ശി​പ്പി​ച്ചു
Friday, January 18, 2019 1:50 AM IST
പ​ന​ത്ത​ടി: മ​ദ്യ​ല​ഹ​രി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ സ്വ​ന്തം വീ​ടി​ന് തീ​യി​ട്ടു. റാ​ണി​പു​രം ഉ​ദി​ര​കു​ള​ത്തെ പ്ര​ഭാ​ക​ര​ൻ നാ​യ്ക്കാ​ണ് (47) മ​ദ്യ​പി​ച്ച് സ്വ​ന്തം വീ​ട് തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 8. 45 ഓ​ടെ​യാ​ണ് സം​ഭ​വം. ഓ​ല​യും ടി​ന ഷീ​റ്റും കൊ​ണ്ടു​ണ്ടാ​ക്കി​യ വീ​ടാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​ഭാ​ക​ര​ൻ തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്ന് മ​ക്ക​ളു​ടേ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും റേ​ഷ​ൻ​കാ​ർ​ഡു​മ​ട​കം ക​ത്തി​ന​ശി​ച്ചു. പ്ര​ഭാ​ക​ര​ന്‍റെ അ​ച്ഛ​ൻ മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് മ​രി​ച്ച​ത് അ​തി​നാ​ൽ അ​മ്മ​യും മ​ക​ളും ത​റ​വാ​ട്ടി​ലാ​യി​രു​ന്നു. അ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. പ്ര​ഭാ​ക​ര​നെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നു​ശേ​ഷം പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്തു.