അ​മി​ത ഒാ​ട്ടോ​ചാ​ർ​ജി​നെ​തി​രേ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്
Friday, January 18, 2019 1:50 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഒാ​ട്ടോ​യി​ൽ തോ​ന്നി​യ​തു​പോ​ലെ യാ​ത്രാ​ക്കൂ​ലി ഈ​ടാ​ക്കി​യാ​ല്‍ ഇ​നി മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്‍റെ പി​ടി​വീ​ഴും. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ഓ​ട്ടോ​ക്കാ​ര്‍ തോ​ന്നി​യ​പോ​ലെ കൂ​ലി ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ​ര്‍​ധി​ച്ച​പ്പോ​ഴാ​ണ് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ.​ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ​ത്.
ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഭീ​മ​ന​ടി കു​റു​ക്കു​ട്ടി​പൊ​യി​ൽ, ക​ാറ്റാം​ക​വ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി .ഇ​തേത്തു​ട​ർ​ന്ന് കൂ​ടി​യ നി​ര​ക്കു​ക​ളി​ൽ കു​റ​വ് വ​രു​ത്തി. ദൂ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്ര​മാണ് ചാ​ർ​ജ് വ​ർ​ദ്ധി​പ്പി​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​യ​റ്റ​മു​ള്ള റോ​ഡു​ക​ളി​ൽ അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി.
ഓ​ട്ടോ​ക​ളി​ല്‍ ഇ​പ്പോ​ള്‍ മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്തിപ്പി​ക്കാ​റെ ഇ​ല്ല​യെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. വ​ലി​യ ക​യ​റ്റ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​മ്പോ​ള്‍ സാ​ധാ​ര​ണ വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കാ​റു​ണ്ടെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ ത​ന്നെ സ​മ്മ​തി​ച്ച​താ​യി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ.​ഭ​ര​ത​ന്‍ പ​റ​ഞ്ഞു. അ​മി​ത​ചാ​ര്‍​ജ് ഈ​ടാ​ക്കി​യ​തി​ന് കൈ​യോ​ടെ പി​ടി​ച്ച​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.
എം​വി​ഐ എം.​വി​ജ​യ​ന്‍, എ​എം​വി​ഐ​മാ​രാ​യ വി.​ജെ.​സാ​ജു, സി.​എ.​പ്ര​ദീ​പ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.