വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Friday, January 18, 2019 1:50 AM IST
കാ​സ​ർ​ഗോ​ഡ്:​ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍​ക്കൂ​ടി വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ത്ത​രം ആ​ളു​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. നാ​ടി​ന്‍റെ സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ത്ത​രം വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണ ഉ​ള​വാ​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ​ല ആ​ളു​ക​ളും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​ത്.​ ചി​ല​ര്‍ ബോ​ധ​പൂ​ര്‍​വം സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​രം വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​വ​രെ​യും അ​തു പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കാ​ന്‍ ജി​ല്ല​യി​ലെ സൈ​ബ​ര്‍​സെ​ല്ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. വ്യാ​ജ​വും ആ​ധി​കാ​രി​ക​ത ഇ​ല്ലാ​ത്ത​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് പൊ​തു​ജ​ന​ങ്ങ​ള്‍ അ​തി​ന്‍റെ നി​ജ​സ്ഥി​തി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഫോ​ണ്‍ മു​ഖേ​ന സൈ​ബ​ര്‍​സെ​ല്ലി​ലോ(9497975812) ക്രൈം​സ്റ്റോ​പ്പ​ര്‍(1090) ന​മ്പ​റി​ലേ​ക്കോ അ​റി​യി​ക്കാം.