ലോ​ട്ട​റി​യെ ജി​എ​സ്ടി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണമെന്ന്
Friday, January 18, 2019 1:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ലോ​ട്ട​റി​യെ ജി​എ​സ്ടി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ലോ​ട്ട​റി മേ​ഖ​ല​യി​ലെ ലോ​ട്ട​റി സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​നും അ​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ശ്ര​മി​ക് ഭ​വ​നി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ലോ​ട്ട​റി ക്ഷേ​മ​ബോ​ര്‍​ഡ് സം​സ്ഥാ​ന സ​മി​തി​യം​ഗം വി.​ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ.​മ​ധു​സൂ​ദ​ന​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​പ്ര​ഭാ​ക​ര​ന്‍ (സി​ഐ​ടി​യു), കെ.​എം.​ ശ്രീ​ധ​ര​ന്‍ (ഐ​എ​ന്‍​ടി​യു​സി), ച​ന്ദ്ര​മോ​ഹ​ന്‍ (കെ​എ​ല്‍​എ), ടി.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ (ഐ​എ​ന്‍​ടി​യു​സി), എ​ന്‍.​കെ.​ ബി​ജു (കെ​എ​ല്‍​വി​എ​സ്‌​യു), എം.​ആ​ര്‍.​ ദി​നേ​ശ​ന്‍ (സി​ഐ​ടി​യു) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.