സ്‌​കൂ​ളി​ലെ പ​മ്പ് സെ​റ്റ് തീ​യി​ട്ടു ന​ശി​പ്പി​ച്ചു
Friday, January 18, 2019 1:51 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ​മ്പ് സെ​റ്റ് തീ​യി​ട്ടു​ ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ഗ്രി​ക​ൾ​ച്ച​റ​ൽ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ന​ന​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​മ്പ് സെ​റ്റാ​ണ് തീ​യി​ട്ടു ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. സ്‌​കൂ​ളി​ലെ സി​സി​സി​ടി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തീ​യി​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ച​ന്തേ​ര പോ​ലീ​സ്. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​നെ​തി​രെ ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി അ​ധ്യാ​പ​ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.