അ​ടൂ​ര്‍ വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്ക് കെ​ട്ടി​ട നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ഇന്ന്
Friday, January 18, 2019 10:06 PM IST
അ​ടൂ​ര്‍: വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ടൂ​ര്‍ ആ​ള്‍ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ മ​ന്ത്രി കെ.​രാ​ജു നി​ര്‍​വ​ഹി​ക്കും. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷൈ​നി ബോ​ബി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി.​പ്ര​സാ​ദ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​കെ.​സ​ദാ​ന​ന്ദ​ന്‍, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. നി​ല​വി​ല്‍ അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

2009ല്‍ ​പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന് സ​മീ​പം കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി സ്ഥ​ലം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് അ​ടൂ​ര്‍ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം കൃ​ഷി​ഭ​വ​നോ​ട് ചേ​ര്‍​ന്ന് 14.5 സെ​ന്റ് സ്ഥ​ലം അ​നു​വ​ദി​ച്ചു.

കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് പ്ലാ​ന്‍ ത​യാ​റാ​ക്കി 90 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ന​ല്‍​കി. 2018 ജ​നു​വ​രി 27ന് ​നി​ല​വി​ലെ ഗ​വ​ണ്‍​മെ​ന്‍റ് 60 ല​ക്ഷം രൂ​പ അ​ധി​ക​മാ​യി അ​നു​വ​ദി​ക്കു​ക​യും 90 ല​ക്ഷം രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ല​ബോ​റ​ട്ട​റി, ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ തു​ട​ങ്ങി രാ​ത്രി​കാ​ല സേ​വ​നം ഉ​റ​പ്പാ​ക്കി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍, ഓ​മ​ന​മൃ​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ശോ​ധ​ന മു​റി, മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള മു​റി, ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, ല​ബോ​റ​ട്ട​റി, ക​ര്‍​ഷ​ക പ​രി​ശീ​ല​ ന​ത്തി​നു​ള്ള ഹാ​ള്‍ തു​ട​ങ്ങി​യ​വ​യു​ള്ള ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്.