ബൈക്ക് പോസ്റ്റിലിടിച്ച് സൗണ്ട് ഓപ്പറേറ്റർ മരിച്ചു
Friday, January 18, 2019 10:54 PM IST
മാ​ള: ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു. മാള കാ​വ​നാ​ട് മം​ഗ​ല​പ്പി​ള്ളി ച​ന്ദ്ര​ൻ(60) ആ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ കു​ഴൂ​ർ പാ​റ​പ്പു​റ​ത്തു രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പ​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

മാ​ള​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഇ​ല​ക്ട്രീ​ഷ്യ​നും സൗ​ണ്ട് വ​ർ​ക്ക​റു​മാ​യി​രു​ന്നു ച​ന്ദ്ര​ൻ. ആ​ദ്യ​കാ​ല​ത്ത് ജ​യ​സു​ധ സൗ​ണ്ടി​ലും പി​ന്നീ​ട് സോ​ഫി സൗ​ണ്ട്സി​ലും ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: വി​ന​യ​ൻ, വി​നീ​ത. മ​രു​മ​ക്ക​ൾ: റീ​തു, പ്രി​ൻ​സ്. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കാ​വ​നാ​ട് ശ്മ​ശാ​ന​ത്തി​ൽ.