മന്പാട് സ്കൂളിൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം
Friday, January 18, 2019 10:59 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ന്പാ​ട് സി​എ​യു​പി സ്കൂ​ളി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം. സ്കൂ​ൾ മു​റ്റ​ത്തെ മ​ണ്‍​ച​ട്ടി​ക​ളി​ൽ വി​ള​ഞ്ഞ കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ് എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. വി​ള​വെ​ടു​പ്പു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് കെ.​പി.​അ​ന്നം, ക​ണ്‍​വീ​ന​ർ നീ​ന ടീ​ച്ച​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സു​ജി​ത്ത്, വി​സ്മ​യ​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

വി​എ​ഫ്പി​സി​കെ​യു​ടെ ആ​ല​ത്തൂ​ർ സ്റ്റാ​ളി​ൽ​നി​ന്നാ​ണ് തൈ​വാ​ങ്ങി കൃ​ഷി​ചെ​യ്ത് പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ലു​ള്ള കൃ​ഷി​രീ​തി​ക​ളാ​യ​തി​നാ​ൽ സ്കൂ​ളി​ലെ പ​ച്ച​ക്ക​റി​ക്കും ന​ല്ല ഡി​മാ​ന്‍റു​ണ്ട്. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​യെ​ടു​ത്ത് ശേ​ഷി​ക്കു​ന്ന​വ മാ​ത്ര​മാ​ണ് വി​ല്പ​ന ന​ട​ത്തു​ക.പ​ച്ച​ക്ക​റി വി​റ്റു​കി​ട്ടു​ന്ന പ​ണം സ്കൂ​ളി​ലെ ത​ന്നെ പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ചെ​ല​വ​ഴി​ച്ച് കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ത​ന്നെ ന​ല്ല​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ഇ​വി​ട​ത്തെ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യ്ക്ക് ക​ഴി​യു​ന്നു​ണ്ട്. ഗു​ണ​ഗ​ണ​ങ്ങ​ൾ ഏ​റെ​യു​ള്ള വേ​ങ്ങേ​രി എ​ന്ന നാ​ട​ൻ ഇ​നം വ​ഴു​ത​ന കൃ​ഷി ചെ​യ്തും മ​ന്പാ​ട് സ്കൂ​ളി​ലെ ഹ​രി​ത ക്ല​ബ് അം​ഗ​ങ്ങ​ൾ ശ്ര​ദ്ധേ​യ​രാ​യി​രു​ന്നു.