സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ സ​മ​ർ​പ്പി​ച്ചു
Saturday, January 19, 2019 12:27 AM IST
തി​രൂ​ർ: പ​റ​വ​ണ്ണ ജി​എം​യു​പി സ്കൂ​ളി​ലെ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ വെ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി മെ​ഹ​റു​ന്നീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ത്ത​ർ കെഎം​സി​സി, അ​ൽ​ഹി​ദാ​യ ക​മ്മി​റ്റി ഖ​ത്ത​ർ എ​ന്നി​വ​ർ സം​ഭാ​വ​ന ന​ൽ​കി​യ ര​ണ്ട് ശു​ദ്ധ​ജ​ല​ശീ​തീ​ക​ര​ണി​ക​ളു​ടെ സ​മ​ർ​പ്പ​ണം തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഇ.​എ ല​ത്തീ​ഫ് നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ റം​ല നെ​ല്ലാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വഹിച്ചു. ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം.​ടി ബാ​വ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ നു​സൈ​ബാ​നു അ​ഷ​റ​ഫ് എം​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ട്ടം പ​ഞ്ചാ​യ​ത്ത് എ​സ്‌സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച ലാ​പ് ടോ​പ്പി​ന്‍റെ​യും പ​റ​വ​ണ്ണ ജി​എം​യു​പി സ്കൂ​ൾ ഒ​രു​ക്കി​യ ടാ​ല​ന്‍റ് ലാ​ബി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ​നാ​ട​ൻ പ​ച്ച​ക്ക​റി മേ​ള​യും ന​ട​ത്തി.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ പ​ങ്ക​ജ​വ​ല്ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലീം, ബി.​പി.​ഒ ആ​ർ.​പി ബാ​ബു രാ​ജ​ൻ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ അ​ജി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി കു​ഞ്ഞി​മ​ര​ക്കാ​ർ വി​വി​ധ രാ​ഷ്ട്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​സൈ​നു​ദ്ദീ​ൻ, സി.​പി.​ദാ​നി​ഹ​ർ, എ​ൻ.​എ​സ് ബാ​ബു പ്ര​സം​ഗി​ച്ചു. പ്ര​ധാ​ന​ധ്യാ​പ​ക​ൻ എ.​ഹ​രീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ണി സൈ​മ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.