മ​ല​യാ​ള സ​ർ​വക​ലാ​ശാ​ല​യ്ക്ക് മാ​ങ്ങാ​ട്ടി​രി​യി​ലെ ഭൂ​മി ത​ന്നെ ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നം
Saturday, January 19, 2019 12:27 AM IST
തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്ഥി​രം കാ​ന്പ​സ് തി​രൂ​ർ മാ​ങ്ങാ​ട്ടി​രി​യി​ലെ 11.5 ഏ​ക്ക​ർ ഭൂ​മി ത​ന്നെ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. പ്ര​ദേ​ശ​ത്തെ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ച​തു​പ്പു നി​ലം ഒ​ഴി​വാ​ക്കി​യു​ള്ള ക​ര​ഭൂ​മി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ന്‍റി​ന് ഒ​രു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ നി​ര​ക്കി​ൽ 11.5 ഏ​ക്ക​ർ ഏ​റ്റെ​ടു​ക്കാ​ൻ 17.65 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യു​മാ​യി. സ​ർ​വ​ക​ലാ​ശാ​ല​യും ജി​ല്ലാ ക​ളക്ട​റേ​റ്റും നി​ർ​ദേ​ശി​ച്ച ഭൂ​മി​ക്ക് ജി​ല്ലാ ത​ല വി​ല നി​ർ​ണ​യ സ​മി​തി​യാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്. ഇ​തി​ന് സം​സ്ഥാ​ന ധ​ന​കാ​ര്യ​വ​കു​പ്പ് അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭൂ​മി നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വു​മി​റ​ക്കി​യി​ട്ടു​ണ്ട്. മാ​ങ്ങാ​ട്ടി​രി​യി​ലെ 17 ഏ​ക്ക​ർ ഭൂ​മി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്ഥി​രം ആ​സ്ഥാ​ന മ​ന്ദി​ര​വും കാന്പസും പ​ണി​യാ​ൻ നേ​ര​ത്തെ ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ച​തു​പ്പു​നി​ലം സെ​ന്‍റി​ന് ഒ​രു ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​രം രൂ​പ നി​ശ്ച​യി​ച്ച് ഏ​റ്റെ​ടു​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ചു. വീ​ണ്ടും വി​ദ​ഗ്ധ സ​മി​തി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പ​രി​ഗ​ണ​ന​യി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും മാ​ങ്ങാ​ട്ടി​രി​യി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ണ്ടാ​യ ച​ർ​ച്ച​ക​ളു​ടെ​യും തു​ട​ർ ന​ട​പ​ടി​ക​ളു​ടെ​യും ഫ​ല​മാ​യാ​ണ് ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ച​തു​പ്പു​നി​ലം ഒ​ഴി​കെ​യു​ള്ള ക​ര​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നും പ്ര​കൃ​തി​സൗ​ഹൃ​ദ കാന്പസ് ഒ​രു​ക്കാ​നും തീ​രു​മാ​നി​ച്ച​ത്. ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ നി​ർ​മാ​ണം വ​ള​രെ വേ​ഗ​ത്തി​ൽ തു​ട​ങ്ങു​മെ​ന്നും നി​ല​വി​ലെ കാന്പസ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി നി​ല​നി​ർ​ത്തു​മെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ വ്യ​ക്ത​മാ​ക്കി.