ബാ​ങ്കോ പു​ര​സ്കാ​ര നി​റ​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്ക്
Saturday, January 19, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹാ​രാ​ഷ്ട്ര ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​വി​സ് പ​ബ്ലി​ക്കേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ബാ​ങ്കോ ബ്ലൂ ​റി​ബ​ണ്‍ 2018 പു​ര​സ്കാ​ര​ത്തി​നു പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്ക് അ​ർ​ഹ​മാ​യി. അ​വാ​ർ​ഡ് മും​ബൈ​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ച്ച് ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ വി.​മോ​ഹ​ൻ, ഡ​യ​റ​ക്ട​ർ പി. ​സി.​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ൻ റി​സ​ർ​വ് ബാ​ങ്ക് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​രും കൊ​ഡാ​ക് മ​ഹീ​ന്ദ്ര ബാ​ങ്കി​ന്‍റെ സീ​നി​യ​ർ എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​വി.​സു​ധാ​ക​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.