മ​ഞ്ചേ​രി മേഖല കി​ഡ്സ് ഫെസ്റ്റ് ഇന്ന്
Saturday, January 19, 2019 12:29 AM IST
തേ​ഞ്ഞി​പ്പാ​ലം: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ചേ​രി റീ​ജി​യ​ൻ സി​ബി​എ​സ്ഇ സ്കൂ​ളി​ലെ എ​ൽ​കെ​ജി മു​ത​ൽ ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ കി​ഡ്സ്ഫെസ്റ്റ് ‘പാ​പ്പി​ലി​യോ​ൺസ്’ ഇ​ന്ന് പ​റ​ന്പി​ൽ പീ​ടി​ക ന​വ​ഭാ​ര​ത് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും. മ​ഞ്ചേ​രി റീ​ജി​യനിലെ ഇ​രു​പ​ത് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കും.