സാ​ങ്കേ​തി​ക ശി​ൽ​പ്പശാ​ല 24 മുതൽ
Saturday, January 19, 2019 12:33 AM IST
മ​ല​പ്പു​റം: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24, 25 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്ത് സാ​ങ്കേ​തി​ക ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. 24ന് ​മ​രാ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ ന​ട​ത്തു​ന്ന സം​രം​ഭ​ക​ർ​ക്കും, 25ന് ​ജ​ന​റ​ൽ എ​ൻജിനി​യ​റി​ംഗ് വി​ഭാ​ഗ​ത്തി​ലെ സം​രം​ഭ​ക​ർ​ക്കു​മാ​ണ് ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ 22 ന് ​മു​ന്പാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലോ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.