കേ​ര​ള​ത്തി​ൽ ത്രി​പു​ര ആ​വ​ർ​ത്തി​ക്കു​മെ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രിയുടെ സ്വപ്നം മാത്രം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, January 19, 2019 1:16 AM IST
നേ​മം: യു​ഡി​എ​ഫ് നേ​മം നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ത്രി​പു​ര കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​മെ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വെ​റും സ്വ​പ്നം മാ​ത്ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മോ​ദി​യും അ​മി​ത്ഷാ​യും എ​ത്ര ശ്ര​മി​ച്ചാ​ലും സം​സ്ഥാ​ന​ത്ത് നി​ന്ന് ഒ​രു സീ​റ്റ് പോ​ലും ബി​ജെ​പി​ക്ക് നേ​ടു​വാ​ൻ ക​ഴി​യു​ക​യി​ല്ല കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രേ​യു​ള്ള വി​ധി എ​ഴു​ത്താ​യി​രി​ക്കും വ​രു​ന്ന ലോ​ക്സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​മം മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​ന്പ​റ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം സു​ധാ​ക​ര​ൻ , വി.​എ​സ്. ശി​വ​കു​മാ​ർ, വി​ജ​യ​ൻ തോ​മ​സ്, കെ. ​മ​ഹേ​ശ്വ​ൻ നാ​യ​ർ , ജി.​വി. ഹ​രി, കെ​മ​നം പ്രാ​ഭ​ക​ര​ൻ, ക​രു​മം സു​ന്ദ​രേ​ശ​ൻ, കെ. ​ജ​യ​ക​മാ​ർ, മാ​ഹി​ൻ അ​ബു​ബേ​ക്ക​ർ ക​ര​മ​ന മാ​ഹി​ൻ, കെ.​വി​ശ്വ​നാ​ഥ​ൻ, സ​തീ​ഷ് വ​സ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.