ശ്യാ​മി​ന്‍റെ നി​ശ്ച​യദാ​ർ​ഡ്യ​ത്തി​നു​ മു​ന്നി​ൽ ശാ​രീ​രി​കാ​വ​ശ​ത​ക​ൾ വ​ഴി​മാ​റി
Saturday, January 19, 2019 1:17 AM IST
കാ​ട്ടാ​ക്ക​ട : വി​ധി​യെ വെ​ല്ലു​വി​ളി​ച്ച് ഒ​റ്റ​ക്കാ​ലി​ൽ സൈ​ക്കി​ൾ ച​വി​ട്ടി ശ്യാം ​ഖ​ന​ന​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ആ​ല​പ്പാ​ട്ടെ​ത്തി സ​മ​ര​സ​മി​തി​ക്ക് ഐ​ക്യ​ദ്യാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു. ’​സേ​വ് ആ​ല​പ്പാ​ട് ’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് വി​ള​പ്പി​ൽ​ശാ​ല കീ​ഴ​തു​ന​ട സ​ന്ധ്യാ ഭ​വ​നി​ൽ ശ്രീ​കു​മാ​ർ - സ​ര​ള​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്യാം​കു​മാ​ർ (17) സൈ​ക്കി​ൾ ച​വി​ട്ടി ആ​ല​പ്പാട്ടെ ത്തി​യ​ത്.

ശ്രീ​കാ​ര്യം ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ആ​ല​പ്പാ​ട്ടേ​ക്ക് സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇ​ത് ക​ണ്ടി​ട്ടാ​ണ് ശ്യാ​മും ക്രി​ത്രി​മ കാ​ലു​മാ​യി ത​ന്‍റെ സ്പോ​ർ​ട്സ് സൈ​ക്കി​ളി​ൽ ദൂ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ത്. ജ​നി​ച്ച് 19-ാം ദി​വ​സം മു​ത​ൽ ശ്യാ​മി​ന്‍റെ ശ​രീ​ര​ത്തി​ൽ ഇ​തു​വ​രെ പ​തി​മൂ​ന്ന് ശ​സ്ത്ര​ക്രീ​യ​ക​ൾ ന​ട​ത്തി.

വ​ലി​പ്പ​മേ​റി​യ വ​ല​തു വൃ​ക്ക, ന​ട്ടെ​ല്ലി​ൽ ട്യൂ​മ​ർ, വ​ല​തു​കാ​ൽ ന​ടു​വി​നോ​ട് ഒ​ട്ടി​ച്ചേ​ർ​ന്ന നി​ല​യി​ൽ ഇ​ങ്ങ​നെ​യു​ള്ള ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് ശ്യാം ​ആ​ല​പ്പാ​ട്ട് എ​ത്തി​യ​ത്. വൃ​ക്ക​യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഇ​നി​യും ഡേ​റ്റ് കു​റി​ക്കാ​ത്ത മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ​യ്ക്ക് കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ്യാ​മി​ന്‍റെ സൈ​ക്കി​ൾ യാ​ത്ര. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സൈ​ക്ലിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ഇൗ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ സ്വ​പ്നം.