പ്ര​കൃ​തി നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം; അ​മൃ​താ​ന​ന്ദ​മ​യി
Saturday, January 19, 2019 1:17 AM IST
നേ​മം : മ​നു​ഷ്യ നി​ർ​മി​ത നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്ന​തു​പോ​ലെ പ്ര​കൃ​തി നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​നും ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി. കൈ​മ​നം ബ്ര​ഹ്മ​സ്ഥാ​ന മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​ത്സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മൃ​താ​ന​ന്ദ​മ​യി. ഇ​ന്ന് മ​നു​ഷ്യ​ൻ പ്ര​കൃ​തി​യു​ടെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​ത്കൊ​ണ്ടാ​ണ് പ്ര​കൃ​തി തി​രി​ച്ച​ടി​ക്കു​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ത​ടു​ക്കാ​ൻ മ​നു​ഷ്യ​ന്‍റെ ബു​ദ്ധി​ക്കും ശ​ക്തി​ക്കും സാ​ധി​ക്കി​ല്ല.

എ​ന്നാ​ൽ അ​ത് മ​ന​സി​ലേ​ൽ​പ്പി​ക്കു​ന്ന മു​റി​വു​ണ​ക്കാ​നും ദു​ഖ​ത്തി​ലാ​ണ്ടു​പോ​യ​വ​രെ കൈ​പി​ടി​ച്ചു ക​ര​ക​യ​റ്റാ​നും ന​മു​ക്കു സാ​ധി​ക്കും. അ​മി​ത വേ​ഗ​ത​യു​ടെ യു​ഗ​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും വേ​ഗ​ത​യു​ണ്ടെ​ങ്കി​ലേ ന​മു​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന​താ​ണ് ഇ​ന്ന​ത്തെ അ​വ​സ്ഥ. വേ​ഗ​ത​യി​ൽ സ​ർ​വ​തും മ​റ​ന്നി​രി​ക്കു​ക​യാ​ണ് മ​നു​ഷ്യ​ൻ.

ജീ​വി​ത​ത്തി​ൽ നേ​ടാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ വി​ജ​യം ക്ഷ​മ​യാ​ണ്. ക്ഷ​മ​യി​ല്ലാ​യ്മ ഈ​ശ്വ​ര​കൃ​പ ന​മ്മി​ലേ​ക്കോ​ഴു​കു​ന്ന​തി​ന് ത​ട​സ​മാ​കു​മെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു. ഇ​ന്ന​ലെ ന​ട​ന്ന സ​മൂ​ഹ​പൂ​ജ​യി​ലും ഭ​ജ​ന​യി​ലും കാ​ളി​പൂ​ജ​യി​ലും നി​ര​വ​ധി​പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ സ​മൂ​ഹ ശ​നീ​ശ്വ​ര പൂ​ജ​യും ല​ളി​താ സ​ഹ​സ്ര​നാ​മ പു​ഷ്പാ​ഞ്ജ​ലി​യും ന​ട​ക്കും.രാ​ത്രി ഏ​ഴി​ന് മ​ഹാ​ല​ക്ഷ്മി പൂ​ജ​യും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന​ലെ അ​മൃ​താ​ന​ന്ദ​മ​യി​യെ ദ​ർ​ശി​ക്കു​വാ​നും അ​നു​ഗ്ര​ഹം തേ​ടു​വാ​നും ആ​യി​ര​ങ്ങ​ളാ​ണ് കൈ​മ​നം ബ്ര​ഹ്മ​സ്ഥാ​ന​ത്തേ​യ്ക്കെ​ത്തി​യ​ത്.