പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​വും രോ​ഗീ​ബ​ന്ധു സം​ഗ​മ​വും
Saturday, January 19, 2019 1:17 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​വും രോ​ഗീ​ബ​ന്ധു സം​ഗ​മ​വും എ.​സ​മ്പ​ത്ത് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​മി​നി. അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൽ.​പി.​മാ​യാ​ദേ​വി, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഒ.​എ​സ്.​പ്രീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​വ​ർ​ണ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ഷാ​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​വി​ജ​യ​ൻ നാ​യ​ർ, ഇ​ല്ല്യാ​സ്, ജ​മീ​ലാ​ബീ​വി, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ഞ്ജു ബേ​ബി​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​രു​വി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ 60 കി​ട​പ്പു​രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു.