നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു
Saturday, January 19, 2019 1:17 AM IST
കോ​വ​ളം: പാ​ച്ച​ല്ലൂ​രി​ൽ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ർ ടെ​സ്റ്റി​നാ​യി ഓ​ടി​ച്ച​കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി മ​ര​ത്തി​ൽ ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി​ര​ക്ഷ​പ്പെ​ട്ടു.

മു​ട്ട​ത്ത​റയിലെ ​സ്വ​കാ​ര്യ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നും റോ​ഡ് ടെ​സ്റ്റി​നാ​യി പോ​യ കാ​ർ പാ​ച്ച​ല്ലൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലു​ള്ള മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു.