ബാ​ലി​ക കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, January 19, 2019 10:12 PM IST
ഗൂ​ഡ​ല്ലൂ​ർ:​നാ​ല​ര വ​യ​സു​കാ​രി​യെ കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ത്ത​ഗി​രി കൈ​കാ​ട്ടി പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൾ ശ്രീ​ഹ​ർ​ഷി​ണി​യാ​ണ് മ​രി​ച്ച​ത്.
കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്നു അ​മ്മ സ​രി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് താ​മ​സ​സ്ഥ​ല​ത്തി​നു സ​മീ​പം സം​ഭ​ര​ണി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ന്നൂ​ർ ഡി​വൈ​എ​സ്പി കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. സ​ഹോ​ദ​രി: പ്ര​ഭാ​ഷി​ണി.