കേ​ര​ള​ത്തി​ലെ ആ​ദ്യ കു​ടും​ബ​ശ്രീ ബ​സാ​ര്‍ തി​രു​വ​ല്ല​യി​ല്‍
Saturday, January 19, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്‍​ണ്ടു​വ​രി​ക, സ്ഥി​ര​വി​പ​ണ​ന​ത്തി​ന് വേ​ദി ഒ​രു​ക്കു​ക, പൊ​തു ജ​ന​ത്തി​ന് ആ​രോ​ഗ്യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ജൈ​വ ഉ​ത്പ്പ​ന്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ കു​ടും​ബ​ശ്രീ മി​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന സ്ഥി​ര വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​മാ​യ കു​ടും​ബ​ശ്രീ ബ​സാ​ര്‍ ആ​ൻ​ഡ് ഭ​ക്ഷ​ണ​ശാ​ല 24ന് ​തി​രു​വ​ല്ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കു​ടും​ബ​ശ്രീ ബ​സാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ​യും കു​ടും​ബ​ശ്രീ ക​ഫേ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യും നി​ര്‍​വ​ഹി​ക്കും.
ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ബ​സാ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത് തി​രു​വ​ല്ല മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം പു​തി​യ ബൈ​പാ​സി​നോ​ട് ചേ​ര്‍​ന്നാ​ണ്. സ​മ്പൂ​ര്‍​ണ​ഷോ​പ്പിം​ഗ് സെ​ന്‍റ​റാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ളാ​ല്‍ ആ​ഹാ​രം പാ​കം ചെ​യ്തു ന​ല്‍​കു​ന്ന ഒ​രു കു​ടും​ബ​ശ്രീ ക​ഫേ​യും പ്ര​വ​ര്‍​ത്തി​ക്കും. നെ​ല്ല് ത​ത്സ​മ​യം കു​ത്തി അ​രി​യാ​ക്കി ന​ല്‍​കു​ന്ന സം​വി​ധാ​വും ഇ​തോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കും.
ഏ​ക​ദേ​ശം 2000 സ്‌​ക്വ​യ​ര്‍​ഫീ​റ്റ് വീ​സ്തീ​ര്‍​ണം വ​രു​ന്ന രീ​തി​യി​ലാ​ണ് ഭ​ക്ഷ​ശാ​ല​യു​ടെ നി​ര്‍​മ്മാ​ണം.
ബ​സാ​റി​ന്‍റെ ന​ട​ത്തി​പ്പ് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ഈ ​സം​രം​ഭ​ക​ര്‍​ക്ക് സെ​ന്‍റ​ര്‍ വ​ഴി വി​പ​ണ​നം ന​ട​ത്താ​ന്‍ സാ​ധ്യ​മാ​കും.
കു​ടും​ബ​ശ്രീ ബ​സാ​ര്‍ ആ​ന്‍​ഡ് ഭ​ക്ഷ​ണ​ശാ​ല ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഷോ​പ്പിം​ഗ് അ​നു​ഭ​വം ഒ​രു​ക്കു​ന്ന​താ​യി​രി​ക്കും.
ജ്യൂ​സ് പാ​ര്‍​ല​ര്‍, പു​ട്ടു​ക​ട, റെ​ഡി ടു ​കു​ക്ക്, റെ​ഡി ടു ​സേ​ര്‍​വ്വ്, സ്റ്റോ​ക്കിം​ഗ്, ഡെ​ലി​വ​റി കൗ​ണ്ട​ര്‍, ഓ​ര്‍​ഗാ​നി​ക് ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍, ക​റി​പൗ​ഡ​റു​ക​ള്‍, അ​രി​പ്പൊ​ടി​ക​ള്‍, പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, ബാ​ഗു​ക​ള്‍, ത​യ്യ​ല്‍​ക്ക​ട, ബ്യൂ​ട്ടി പാ​ര്‍​ല​ര്‍, ജൈ​വ​വ​സ്തു​ക്ക​ള്‍, ബേ​ക്ക​റി, ഉ​പ്പേ​രി​ക​ള്‍, അ​രി​ക്ക​ട,
ഫി​ഷ്സ്റ്റാ​ള്‍, ബി​ല്ലിം​ഗ്, ക​ഫ്തീ​രീ​യ എ​ന്നി​വ ചേ​ര്‍​ന്ന​താ​ണ് കു​ടും​ബ​ശ്രീ ബ​സാ​ര്‍ ആ​ന്‍​ഡ് ഭ​ക്ഷ​ണ​ശാ​ല.