ജി​ല്ലാ നി​ക്ഷേ​പ​ക സം​ഗ​മം 23നും 24​നും പ​ത്ത​നം​തി​ട്ട​യി​ൽ
Saturday, January 19, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23നും 24​നും പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. കു​ന്പ​ഴ​യി​ൽ 23ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കൗ​ണ്‍​സി​ല​ർ ആ​മി​ന ഹൈ​ദ​ര​ലി, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ഡി.​രാ​ജേ​ന്ദ്ര​ൻ, ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ വി.​വി​ജ​യ​കു​മാ​ർ, മോ​ർ​ലി ജോ​സ​ഫ്, ജി.​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും.
തു​ട​ർ​ന്ന് ജി​ല്ല​യി​ലെ മൂ​ല​ധ​ന നി​ക്ഷേ​പ​ങ്ങ​ളി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക്, വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളി​ലെ പു​തി​യ സാ​ധ്യ​ത​ക​ൾ, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ്-​ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സ് ന​യി​ക്കും.
സം​രം​ഭ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ വാ​യ്പ, പു​തി​യ സം​രം​ഭ​ക നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ, ന​വീ​ക​രി​ച്ച വ്യ​വ​സാ​യ ലൈ​സ​ൻ​സിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​തി​നും അ​വ ല​ഭ്യ​മാ​ക്കു​വാ​നും ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടാ​ണ് ജി​ല്ലാ നി​ക്ഷേ​പ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ണ്‍: 8547746815, 9961445884, 9446675700, 8848203103.