പ്രോ​ജ​ക്ട് ഹാ​പ്പി​ന​സ്: സം​ഗ​മം ഇ​ന്ന്
Saturday, January 19, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്കും ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ൽ​കു​ന്ന പ്രൊ​ജ​ക്ട് ഓ​ഫ് ഹാ​പ്പി​ന​സി​ന്‍റെ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. ചാ​യ​ലോ​ട് മൗ​ണ്ട് സി​യോ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ 10ന് ​ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കു​ടും​ബ​ശ്രീ മി​ഷ​നും മൗ​ണ്ട് സി​യോ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജും സ​ന്ന​ദ്ധ​സേ​വ​ക​രും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.