ത​ല​വൂ​ർ പൊ​ങ്കാ​ല ഇ​ന്ന്
Saturday, January 19, 2019 11:27 PM IST
പ​ത്ത​നാ​പു​രം: ​പ്ര​സി​ദ്ധ​മാ​യ ത​ല​വൂ​ർ തൃ​ക്കൊ​ന്ന​മ​ർ​കോ​ട് ശ്രീ​ദു​ർ​ഗാ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ മ​ക​ര​പൊ​ങ്കാ​ല ഉത്സ​വം ഇ​ന്ന് ന​ട​ക്കും.
രാ​വി​ലെ ഏ​ഴിന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി ഭ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​രു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.​ ക്ഷേ​ത്ര​മൈ​താ​നം, കു​ന്നി​ക്കോ​ട് പ​ട്ടാ​ഴി റോ​ഡ് വ​ശം, ദേ​വി വി​ലാ​സം സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ങ്കാ​ല​യ​ടു​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​യ്യാ​യി​ര​ത്തോ​ളം പൊ​ങ്കാ​ല ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഇ​തു​വ​രെ ന​ട​ന്ന​താ​യി ത​ല​വൂ​ർ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ എ​ന്നീ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​കും. പ​ത്ത​നാ​പു​രം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റുടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കും. വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി മെ​ഡി​ക്ക​ൽ സം​ഘ​വും, ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ത്തി​നാ​യി ത​ല​വൂ​ർ ദേ​വീ വി​ലാ​സം ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ എ​ൻസിസി, എ​ൻഎ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​കും.
പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ സ​ജ്ജീ​കര​ണ​ങ്ങ​ളാ​ണ് ത​ല​വൂ​ർ ദേ​വ​സ്വം ഒ​രുക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി.​സ​ന്തോ​ഷ് കു​മാ​ർ, മാ​നേ​ജ​ർ ആ​ർ.​വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.