ഫ​യ​ർ​സ​ർ​വീ​സ് സ്പോ​ർ​ട്സ് മീ​റ്റ് 22,23 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത്
Saturday, January 19, 2019 11:28 PM IST
കൊ​ല്ലം: ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ സ​ർ​വീ​സ​സ് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ സ്പോ​ർ​ട്സ് ആ​ൻ​റ് ഡ്യൂ​ട്ടി മീ​റ്റ് 22, 23 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് ന​ട​ക്കും. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 250-ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. ബാ​ഡ​മി​ന്‍റ​ൺ, ഫു​ട്ബോ​ൾ എ​ന്നി​വ​യി​ൽ മൂ​ന്ന് ഗ്രൂ​പ്പു​ക​ളി​ലാ​യി​രി​ക്കും മ​ത്സ​രം.
22ന് ​ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ, സെ​വ​ൻ​സ് ഫു​ട്ബോ​ൾ, സിം​ഗി​ൾ​സ് ആ​ന്‍റ് ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ, ടേ​ബി​ൾ ടെ​ന്നി​സ്, സ്വി​മ്മിം​ഗ്, വ​ടം​വ​ലി എ​ന്നി​വ​യി​ൽ മ​ത്സ​രം ന​ട​ക്കും. സ്വി​മ്മിം​ഗ് മ​ത്സ​രം ആ​ശ്രാ​മം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ലും ക്രി​ക്ക​റ്റ് ആ​ശ്രാ​മം മൈ​താ​നി​യി​ലും ആ​യി​രി​ക്കും ന​ട​ക്കു​ക.
23ന് 100, 200, 400, 800,1500,5000 ​മീ​റ​അ​റ​ർ ഓ​ട്ടം, ലോം​ഗ്ജം​പ്, ഹൈ​ജം​പ്, ട്രി​പ്പി​ൾ ജം​പ്, ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ ത്രോ ​എ​ന്നി​വ​യി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഈ ​മീ​റ്റി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് 27,28 തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ലെ വി​യ്യൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാം. റീ​ജ​ണ​ൽ മീ​റ്റി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്ക് ട്രോ​ഫി​യും ന​ൽ​കും. ഡ്യൂ​ട്ടി മീ​റ്റ് കൊ​ല്ലം ക​ട​പ്പാ​ക്ക​ട ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ സ്റ്റേ​ഷ​നി​ലും ന​ട​ക്കും. ദേ​ശീ​യ മി​റ്റ് ഫെ​ബ്രു​വ​രി​യി​ൽ നാ​ഗ്പൂ​രി​ൽ ന​ട​ക്കും.
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ടീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മോ​ക് ഡ്രി​ൽ നാ​ളെ രാ​വി​ലെ 11ന് ​ഇ​ര​വി​പു​രം സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ പ​റ​ഞ്ഞു.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​താ​പ് ച​ന്ദ്ര​ൻ, ഡി.​സു​രേ​ഷ്കു​മാ​ർ, സ​ക്ക​റി​യ അ​ഹ​മ്മ​ദ്കു​ട്ടി, പി.​എ​സ്.​ബാ​ബു​ലാ​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.