പ​ന്മ​ന കാ​വ​ടി ഊ​രു ചു​റ്റ​ല്‍ ഇ​ന്ന്
Saturday, January 19, 2019 11:28 PM IST
പ​ന്മ​ന: തൈ​പ്പൂ​യ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഞാ​യ​റാ​ഴ്ച കാ​വ​ടി ഊ​രു ചു​റ്റ​ല്‍ ന​ട​ക്കും.​ ഇന്നലെ രാ​ത്രി ത​ന്നെ ഊ​രു ചു​റ്റ​ലി​ന് പോ​കാ​നു​ള​ള കാ​വ​ടി പൂ​ജി​ക്കാ​നാ​യി ഭ​ക്ത​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചു.
ഇ​ന്ന് രാ​വി​ലെ കാ​പ്പ​ണി​ഞ്ഞ ആ​ബാ​ല വൃ​ദ്ധം ഭ​ക്ത​രും ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജി​ച്ച കാ​വ​ടി​യു​മേ​ന്തി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ എ​ത്തും.​ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഭ​ക്തി ല​ഹ​രി​യി​ല്‍ വീ​ടു​ക​ളി​ലെ​ത്തു​ന്ന മു​രു​ക ദാ​സ​ന്‍​മാ​ര്‍​ക്ക് ഭി​ക്ഷ ന​ല്‍​കും.
​തൈ​പ്പൂ​യ​ക്കാ​വ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ധാ​ന ആ​ചാ​രാ​നു​ഷ്ഠാ​ന​മാ​ണ് കാ​വ​ടി ഊ​രു ചു​റ്റ​ല്‍.​ വൈ​കുന്നേരം നാലിന് ​ന​വീ​ക​രി​ച്ച ആ​റാ​ട്ട് കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെഎംഎംഎ​ല്‍ മാ​നേ​ജിം​ങ് ഡ​യ​റ​ക്ട​ര്‍ കെ.​രാ​ഘ​വ​ന്‍ നി​ര്‍​വ​ഹി​ക്കും.
ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കോ​ല​ത്ത് വേ​ണു ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ രാ​ത്രി ഒന്പതിന് ​നൃ​ത്ത നാ​ട​കം.​ തൈ​പ്പൂ​യ ദി​ന​മാ​യ നാളെ പു​ല​ര്‍​ച്ചെ അഞ്ചിന് ​കാ​വ​ടി​യ​ഭി​ഷേ​കം. എട്ടിന് ​ഹ​രി​പ്പാ​ട് ച​ന്ദ്ര​ന്‍റെ പാ​ഠ​കം എ​ന്നി​വ​യും ന​ട​ക്കും.​ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് കാ​വ​ടി​യേ​ന്തി ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.​ തൈ​പ്പൂ​യ​ത്തി​നു​ള​ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് പോ​റ്റി​ത്ത​റ​യി​ല്‍ അ​റി​യി​ച്ചു.