കൊല്ലം: ദേശീയത മാനവികത ബഹുസ്വരത എന്ന സന്ദേശവുമായി യുവകലാസാഹിതി നടത്തുന്ന സാംസ്കാരിക യാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. ഇന്ന് അഞ്ചൽ, പുനലൂർ എന്നിവിടങ്ങളിലും നാളെ കടയ്ക്കൽ, ചടയമംഗലം, കൊട്ടാരക്കര, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂർ എന്നിവിടങ്ങളിലുമാണ് പര്യടനം. സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനാണ് ജാഥ നയിക്കുന്നത്.
കൊല്ലം ചിന്നക്കട ബസ്ബേയിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സ്വീകരണ സമ്മേളനം മുൻ എംഎൽഎ കെ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.
കവി വയലാർ ശരത്ചന്ദ്രവർമ സാംസ്കാരിക സന്ദേശം നൽകും. അനൂപ് കടന്പാട്ട്, പ്രഫ.എസ്.അജയൻ, ആർ.വിജയകുമാർ, ജി.ലാലു, പി.ഉഷാകുമാരി, എ.ബിജു, ഡി.സുകേശൻ, ബി.ദയാപാലൻ, അഭിലാഷ് കെ.ആശ്രാമം, ബാബു പാക്കനാർ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി 2.30മുതൽ കവിയരങ്ങും കൊല്ലം യുവകലാസാഹിതിയുടെ കലാവിരുന്നും നടക്കും.