കൊ​ട്ടാ​ര​ക്ക​ര​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; ഹോ​ട്ട​ലു​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്
Saturday, January 19, 2019 11:28 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ നി​ന്നും പ​ഴ​കി​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.
നാ​ലി​ല​ധി​കം ദി​വ​സം പ​ഴ​ക്ക​മു​ള്ള പാ​ച​കം ചെ​യ്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളാ​ണ് വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ലെ ഫ്രീ​സ​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പാ​ച​കം ചെ​യ്ത മാം​സാ​ഹാ​ര​ങ്ങ​ൾ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച് അ​ടു​ത്ത​ദി​വ​സം വീ​ണ്ടും ചൂ​ടാ​ക്കി കൊ​ടു​ക്കു​ക​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പ​തി​വ്. ഷ​വ​ർ​മ്മ, ഷ​വാ​യ് തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മാം​സാ​ഹാ​ര​ങ്ങ​ൾ ആ​ഴ്ച​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള​താ​ണ്. പാ​ച​കം ചെ​യ്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചു ഉ​പ​യോ​ഗി​ച്ച​തി​ന് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന​ത് ന​ട​പ​ടി​യെ​ടു​ത്തു.
മി​ക്ക ക​ട​ക​ളി​ൽ നി​ന്നും നി​രോ​ധി​ക്ക​പ്പെ​ട്ട പ്ളാ​സ്റ്റി​ക് ക​ണ്ടെ​ത്തി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​നി​ര​ത്തി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. ഇ​വ​ർ​ക്ക് പി​ഴ ഒ​ടു​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി. പൊ​തു​നി​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​ന് സ്വ​കാ​ര്യ സ്കാ​ൻ സെ​ന്‍ററി​ന് 5000 രൂ​പ പി​ഴ ഒ​ഴു​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ളു​ക​ൾ​ക്കു ഇ​തേ കു​റ്റ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ഈ ​സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം നേ​ടി​യ ഹ​രി​ത മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ ആ​രും​ത​ന്നെ സ​ഹ​ക​രി​ക്കു​ന്നി​ല്ല. ക്ര​മ​ക്കേ​ടു​ക​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.